യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് പിക്കപ്പ്‌വാൻ ;അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

ആലുവ: ആലുവ – പറവൂർ റോഡിൽ മനയ്ക്കപ്പടിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരി മരിച്ചു. കരുമാല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥൻ ഭാര്യ ജസീന്ത (60) യാണ് മരിച്ചത്. മനയ്ക്കപ്പടിയിൽ പുതിയതായി തുടങ്ങിയ പെട്രോൾ പമ്പിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. പ്മ്പിന്റെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേണത്തിൽപിക്കപ്പ്‌വാൻഡ്രൈവർപാറശാലമണലിവില്ലയിൽ ഷരോൺ (26) നെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.വഴിയരികിൽ റോഡിന് വശത്തുകൂടി ജസീന്ത നടന്നുപോകുമ്പോൾ, ആലുവയിൽ നിന്നും പറവൂർക്ക് പോവുന്ന പിക്കപ്പ് വാൻ പുറകിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീട്ടമ്മയെ ഇടിച്ചിട്ട പിക്കപ്പ് വാൻ നിർത്താതെ പോയി. തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ അപകടമല്ലെന്നും കൊലപാതകശ്രമമാണ് നടന്നതെന്നുമുള്ള രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. റോഡ് മുറിച്ചു കടക്കാനായി ശ്രമിക്കുന്ന ജസീന്ത വാഹനങ്ങളെ കണ്ട് മുന്നോട്ട് നടക്കുന്നതിനിടെ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി പോകുകയായിരുന്ന പിക്കപ്പ് പെട്ടെന്ന് വന്ന് ഇവരെ ഇടിച്ചിട്ട് കടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. പുറകേ വന്ന കാറിലെ യാത്രക്കാർ വാഹനം നിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരെ സഹായത്തിനായി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.