video
play-sharp-fill
കന്യാകുമാരിയില്‍ വാഹനാപകടം; നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു..! 4 മരണം; 7 പേർക്ക് ഗുരുതര പരുക്ക്…!

കന്യാകുമാരിയില്‍ വാഹനാപകടം; നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു..! 4 മരണം; 7 പേർക്ക് ഗുരുതര പരുക്ക്…!

സ്വന്തം ലേഖകൻ

കന്യാകുമാരി: കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം.

തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍- തിരുനെല്‍വേലി ദേശീയ പാതയില്‍ വെള്ളമടം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗര്‍കോവിലില്‍ നിന്നും റോഷകുലത്തിലേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ഡ്രൈവര്‍ അടക്കം നാലുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.

Tags :