
ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; അപകടം മരുന്നുവാങ്ങാൻ പോകുമ്പോൾ ; സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആമ്ബല്ലൂര്‍ കാമട്ടത്ത് സജീവന്റെ മകന്‍ നിഖില്‍ (25) ആണ് മരിച്ചത്.
മരുന്നു വാങ്ങാനായി പോകുമ്പോഴായിരുന്നു അപകടം.
നടക്കാവ് വലിയ കുളത്തിന് സമീപമാണ് അപകടം ഉണ്ടായത് . കൂടെയുണ്ടായിരുന്ന ആമ്ബല്ലൂര്‍ മാഞ്ചേരിയില്‍ മോഹനന്റെ മകന്‍ അഭിഷേകിനെ ഗുരുതരപരിക്കുകളോടെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഖിലിനു മരുന്നു വാങ്ങാന്‍ തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും.
ഉദയംപേരൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതശരീരം ബന്ധുകള്‍ക്ക് വിട്ടുനല്‍കി. മാതാവ്: ജയ. സഹോദരങ്ങള്‍: ഗോകുല്‍, സ്റ്റെഫി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.00 ന്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :