play-sharp-fill
ഗതാഗതം തിരിച്ചുവിടാൻ പൊതുമരാമത്തു വകുപ്പിന്റെ വക പ്ലാസ്റ്റിക് വള്ളി ; കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരൻ ; പരാതി പറഞ്ഞപ്പോൾ ‘മുഖത്ത് കണ്ണില്ലേ എന്ന്’ ചോദ്യം ; കരാറുകാരനെതിരെ കേസെടുത്ത് പോലീസ്

ഗതാഗതം തിരിച്ചുവിടാൻ പൊതുമരാമത്തു വകുപ്പിന്റെ വക പ്ലാസ്റ്റിക് വള്ളി ; കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരൻ ; പരാതി പറഞ്ഞപ്പോൾ ‘മുഖത്ത് കണ്ണില്ലേ എന്ന്’ ചോദ്യം ; കരാറുകാരനെതിരെ കേസെടുത്ത് പോലീസ്

തൊടുപുഴ : പൊതുമരാമത്ത് അധികൃതർ റോഡിനു കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ ചുറ്റി സ്കൂട്ടർ യാത്രക്കാരനു പരുക്ക് . സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് കൊടുക്കുമെന്ന് പോലീസ്. തെക്കുംഭാഗം സ്വദേശി കളപ്പുരയ്ക്കൽ ജോണി ജോർജിന്റെ കഴുത്തിലാണു പ്ലാസ്റ്റിക് വെള്ളി കഴുത്തിൽ ചുറ്റി മുറിവേറ്റത്.

ആശുപത്രിയിൽ നിന്നു മരുന്നു വാങ്ങാൻ ശനിയാഴ്ച ഭാര്യയോടൊപ്പം സ്കൂട്ടറിൽ തൊടുപുഴയിലേക്കു പോകുന്നതിനിടെയാണ് അപകടം. കഴുത്തിൽ വള്ളി കുരുങ്ങിയതിനെത്തുടർന്നു സ്കൂട്ടർ മറിയുകയും ഇരുവരും നിലത്തേക്ക് വീഴുകയുമായിരുന്നു . കഴുത്തിൽ സാരമായ മുറിവേറ്റ ജോണി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ശനിയാഴ്ച കാരിക്കോട് കോട്ടപാലത്തിനു സമീപം ടൈൽ ഇടുന്നതിന്റെ ഭാഗമായി കീരിക്കോട് കുരിശുപള്ളിക്കു സമീപം പ്ലാസ്റ്റിക് വള്ളി കെട്ടി ഗതാഗതം തിരിച്ചുവിട്ടിരുന്നു . റോഡിനു കുറുകെ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് വള്ളി വാഹനത്തിൽ വരുന്നവർക്കു കാണാൻ പാകത്തിന് അടയാളം വച്ചിരുന്നില്ലെന്നാണു പരാതി. ഇത് ചോദ്യം ചെയ്തപ്പോൾ മുഖത്ത് കണ്ണില്ലേ എന്ന് ചോദിച്ചതായും പറയുന്നു. സംഭവത്തില്‍ റോഡിന്റെ കരാറുകാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്‌എച്ച്‌ഒ പറഞ്ഞു. അടയാളം വയ്ക്കാതെ റോഡില്‍ പ്ലാസ്റ്റിക് വള്ളി കെട്ടി അപകടം ഉണ്ടാക്കിയവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group