video
play-sharp-fill

കൂരോപ്പടയിൽ ബൈക്കിൽ നിന്ന് റോഡിൽ തലയടിച്ച് വീണ് വീട്ടമ്മ മരിച്ചു

കൂരോപ്പടയിൽ ബൈക്കിൽ നിന്ന് റോഡിൽ തലയടിച്ച് വീണ് വീട്ടമ്മ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൂരോപ്പടയിൽ ബൈക്കിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. ളാക്കാട്ടൂർ കണ്ണാടിപ്പാറ തെക്കേൽ കാരാണിയ്ക്കൽ മാത്തുക്കുട്ടി ജോസഫിന്റെ ഭാര്യ ലിസി മാത്യു (46) ആണ് ബുധനാഴ്ച രാവിലെ 9 ന് ളാക്കാട്ടൂർ- കണിപറമ്പ് റോഡിൽ കണ്ണാടിപ്പാറയ്ക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.

അയർക്കുന്നത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ലിസി മാത്യൂ ഭർത്താവ് മാത്തുക്കുട്ടിയോടൊപ്പം ളാക്കാട്ടൂർ എം.ജി.എം സ്കൂൾ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോഴായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിന്റെ പിന്നിൽ ഇരുന്നിരുന്ന ലിസി സാരിയുടെ തലപ്പ് പിടിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് എംപ്രോത്ത് മിഷ്യൻ ചർച്ചിന്റെ നേതൃത്വത്തിൽ ഇളപ്പാനി ന്യൂ ഹോപ്പ് ചർച്ച് സെമിത്തേരിയിൽ.
പരേത ളാക്കാട്ടൂർ കുന്തംചാരിയിൽ കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റീന മാത്യൂസ്, ജസ്റ്റിൻ മാത്യൂസ്. മരുമകൻ: ഷൈജു എം.തോമസ്.