നിർത്തിയിട്ടിരുന്ന ട്രക്കില്‍ കാർ ഇടിച്ചുകയറി; നാല് എംബിബിഎസ് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം

Spread the love

 നിർത്തിയിട്ടിരുന്ന ട്രക്കില്‍ കാർ ഇടിച്ചുകയറി ഉത്തർപ്രദേശില്‍ നാല് എംബിബിഎസ് വിദ്യാർഥികള്‍ മരിച്ചു. അമ്രോഹയില്‍ ഡല്‍ഹി-ലക്നോ ദേശീയപാതയിലാണ് സംഭവം.

video
play-sharp-fill

നാല് പേരും സംഭവസ്ഥലത്ത് വച്ച്‌തന്നെ മരിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. മരിച്ച നാലുപേരും വെങ്കടേശ്വർ സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥികളാണ്.

പോലീസും സർവകലാശാലയിലെ അധികൃതരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group