എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്കപ്പ് വാനിനെ പിന്നാലെ എത്തിയ കാർ തട്ടി; നിയന്ത്രണംവിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ​ഗുരുതരം

Spread the love

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ​ഗുരുതരമാണ്.

പിക്കപ്പ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം.

എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്കപ്പിനെ പിന്നാലെ എത്തിയ കാർ തട്ടുകയായിരുന്നു. കാർ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാൻ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിച്ച കാർ നിർത്താതെ പോയി. പിന്നാലെ വാഹനങ്ങളിൽ വന്നവരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.