ഇടപ്പള്ളി പാലത്തിൽ മിനി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Spread the love

കൊച്ചി: ഇടപ്പള്ളി പാലത്തിൽ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. രാജഗിരി ആശുപത്രിയിലേക്ക് ഭക്ഷണവുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറിയിലുണ്ടായിരുന്ന രണ്ടു പേർക്ക് സാരമായി പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ വെള്ളം കെട്ടിനിന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ പ്രകാരം പോലീസ് അറിയിച്ചു.