ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടെ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റയിലാണ് അപകടം ഉണ്ടായത്.
ഹരിപ്പാട് ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊല്ലത്തേക്ക് മീനുമായി പോയ പിക്കപ്പ് വാനിലേക്കും കാറിലേക്കും ഒരുപോലെ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
പിക്കപ്പ് വാൻ ഡ്രൈവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group