ആനയുമായി പോയ ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ടൂറിസ്റ്റ് ബസിൽ ഇടിച്ച് അപകടം; നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപമുള്ള തോട്ടിലേക്ക് ചരിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

Spread the love

കൊട്ടാരക്കര: എം.സി റോഡില്‍ വാളകം പൊലിക്കോട് ജംഗ്ഷനില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപമുള്ള തോട്ടിലേക്ക് ചരിഞ്ഞു.

video
play-sharp-fill

തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഗരുഡ സര്‍വീസും എതിരെ കോളേജ് വിദ്യാര്‍ഥികളുമായെത്തിയ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി. ശനിയാഴ്ച രാവിലെ ആറോടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയുമായി പോയ ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി വോള്‍വോ ബസ് കോട്ടയത്തേക്ക് പോയ ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട് ഇടതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.