ഡിവൈഡറിൽ തട്ടിയ ബൈക്ക് നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിനടിയിലേക്ക് വീണു; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: ഡിവൈഡറിൽ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെ എസ് ആർ ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വഴുതൂര്‍ കൂട്ടപ്പന കോതച്ചന്‍വിള മേലേ പുത്തന്‍ വീട്ടില്‍ ജിഷ്ണുദേവ്(29) ആണ് മരണപ്പെട്ടത്.

കരമന – കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജിഷ്ണുദേവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണാന്ത്യം സംഭവിച്ചത്.

ബൈക്കിൽ യാത്രചെയ്തിരുന്ന ജിഷ്ണുദേവ് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. കെ എസ് ആർ ടി സി ബസിനടിയിലേക്ക് തെറിച്ചു വീണ ജിഷുണുദേവിന്‍റെ അരയ്ക്ക് താഴെയായി ബസിന്‍റെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരും, നാട്ടുകാരും ബഹളം വച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി ജിഷ്ണുവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ നരുവാമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.