ഒൻപത് ദിവസം 17 മരണം: മുപ്പതോളം അപകടങ്ങൾ: പുതുവർഷത്തിൽ റോഡുകൾ കുരുതിക്കളമാകുന്നു

ഒൻപത് ദിവസം 17 മരണം: മുപ്പതോളം അപകടങ്ങൾ: പുതുവർഷത്തിൽ റോഡുകൾ കുരുതിക്കളമാകുന്നു

സ്വന്തം ലേഖകൻ

കോട്ടയം: പുതുവർഷത്തിലെ ആദ്യത്തെ ഒൻപത് ദിവസത്തിൽ 32 അപകടങ്ങളിലായി ജില്ലയിൽ മരിച്ചത് 17 പേർ…! പരിക്കേറ്റത് അൻപതിലേറെ ആളുകൾക്ക്. പാലായിലും വൈക്കത്തും വലിയ രണ്ട് ദുരന്തങ്ങൾ ഉണ്ടായപ്പോൾ ജില്ലയിൽ മിക്ക സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായി.

2020 ജനുവരി ഒന്ന് – രണ്ട് മരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കും കാറും കൂട്ടിയിടിച്ച് വാഗമണ്ണിൽ പോയ ശേഷം മടങ്ങിയെത്തിയ യുവാക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് ഭരണങ്ങാനം – ഇടമറ്റം റോഡിൽ വിലങ്ങുപാറയിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുതുപ്പള്ളി എള്ളുകാലാ മാടയ്ക്കൽ രാധാകൃഷ്ണന്റെ (അനിയൻകുഞ്ഞ്) മകൻ എം.ആർ വിഷ്ണു (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാമ്പാടി മീനടം കുരിയക്കാട്ട് അരുണിന് (22) പരിക്കേറ്റു.

വൈക്കത്ത് ബൈക്ക് കൈവരിയിൽ ഇടിച്ച് കാരയിൽ മഠത്തിപ്പറമ്പിൽ ബൈജുവിന്റെ മകൻ പൂത്തോട്ട കെ.എം.എച്ച്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അതുൽ കൃഷ്‌ണ (അച്ചു -15) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന മഠത്തിൽപ്പറമ്പിൽ വിനു (31), മഠത്തിൽപറമ്പിൽ ശരത്ത് (28) എന്നിവർക്ക് പരിക്കേറ്റു.

2020 ജനുവരി രണ്ട് – ഒരു മരണം

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പാലപ്ര കിഴക്കേതിൽ രാജേന്ദ്രൻ നായർ (ടി.ജി ഷാജി – 53) ആണ് 26 ആം മൈലിലുണ്ടായ അപകടത്തിൽ മരിച്ചത്.

2020 ജനുവരി നാല് – മൂന്ന് മരണം

പുതുവർഷ ദിനത്തിൽ രാമപുരത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാർ ഇടിച്ച് പരിക്കേറ്റ രാമപുരം പുത്തൻപുരയ്‌ക്കൽ രാജൻ (അഗസ്റ്റിൻ – 52) ആണ് മരിച്ചത്. രാമപുരം ഫെഡറൽ ബാങ്കിനു മുന്നിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചിങ്ങവനം സെമിനാരിപ്പടി പുത്തൻകാല ഭാഗത്ത് നിയന്ത്രണം വിട്ട് ബൈക്ക് മതിലിൽ ഇടിച്ച് പാലക്കാട് സ്വദേശിയായ മാങ്കുറിശി പെരുമ്പാംപറമ്പ് സദാനന്ദന്റെ മകൻ അനുപ് (25) ആണ് മരിച്ചത്. മുണ്ടക്കയം പുഞ്ചവയൽ സ്വദേശി ബിനുവിനു (23) പരിക്കേറ്റിരുന്നു. അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഓടയിലേയ്ക്കു മറിയുകയായിരുന്നു.

ഡിസംബർ 31 നു വടവാതൂരിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വല്യവീട്ടിൽ വി.വി ബാബുവിന്റെ ഭാര്യ അന്നമ്മ (തങ്കമ്മ – 67) യാണ് മരിച്ചത്. വടവാതൂർ ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

2020 ജനുവരി ആറ് – അഞ്ച് മരണം

പാലാ അല്ലാപ്പാറയിൽ നിയന്ത്രണം വിട്ട ശബരിമല അയ്യപ്പൻമാരുടെ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു കയറി രണ്ടു പേരാണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരൻ പാലാ ചാത്തങ്കുന്നേൽ കോളനിയിൽ കല്ലറയ്ക്കൽ താഴെ പി.എ ചന്ദ്രൻ (55), ശബരിമല തീർത്ഥാടകൻ ആന്ധ്രാപ്രദേശ് റായ്ബർഗ് സ്വദേശി രാജു (40) എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ അയ്യപ്പൻന്മാരുടെ വാഹനം ലോറിയിലും, അംഗപരിമിതനായ ലോട്ടറി വിൽപ്പനക്കാരനെയും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒൻപത് അയ്യപ്പഭക്തർക്ക് പരിക്കേറ്റു.

ചങ്ങനാശേരി നാലുകോടിയിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ നാലുകോടി ഉൾപ്രക്കാട്ട് മാത്യു ആന്റണി (സണ്ണിച്ചൻ – 60) ആണ് മരിച്ചത്.

അമിത വേഗത്തിലെത്തിയ മിനി ലോറി ഇടിച്ച് കാൽനടയാത്രക്കാരനായ മണിമല ചെറുവള്ളി വട്ടവരമ്പ് വീട്ടിൽ അപ്രേം ചാക്കോ (കൊച്ചായൻ – 75) ആണ് മരിച്ചത്. മകളുടെ വീട്ടിൽ നിന്നും നടക്കാനിറങ്ങിയ ഇദ്ദേഹത്തെ ലോറി ഇടിക്കുകയായിരുന്നു.

വൈക്കം ഉല്ലലയ്ക്കു സമീപം പിക്കപ്പ് വാൻ ഇടിച്ച് തോട്ടകം കട്ടത്തറ വീട്ടിൽ തോമസ് (58) ആണ് മരിച്ചത്. പാടശേറഖരങ്ങളിൽ മോട്ടോർ സ്ഥാപിച്ച ശേഷം വീട്ടിലേയ്ക്കു നടന്നു പോകുന്നതിനിടെയായിരുന്നു അപകടം.

2020 ജനുവരി ഏഴ് – അഞ്ചു മരണം

വൈക്കത്ത് കാറിൽ സ്വകാര്യ ബസ് ഇടിച്ച് ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്.

എം സി റോഡിൽ പള്ളത്ത് ബൈക്ക് ഇടിച്ച് റോഡിൽ വീണ പാക്കിൽ ചോലപ്പിള്ളിലായ പൂവത്തുംമൂട്ടിൽ ഉലഹന്നാൻ പോത്തൻ (രാജു – 60 ) ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി മരിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.

2020 ജനുവരി എട്ട് – ഒരു മരണം

നിയന്ത്രണം വിട്ട ബസ് ഇടിച്ച് വൈക്കത്ത് തന്നെ സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു. വൈക്കം ജിൽ ജിൽ സോഡ ഉടമ ഉദയനാപുരം ആലിൻ ചുവട്ടിൽ കച്ചേരിത്താ ഗോപിനാഥൻ (72) ആണ് മരിച്ചത്.