play-sharp-fill
ഏറ്റുമാനൂർ സ്റ്റാൻഡിനുള്ളിൽ പിന്നോട്ടെടുത്ത് സ്വകാര്യ ബസിടിച്ച് നാടോടി സ്ത്രീയ്ക്കു ദാരുണാന്ത്യം; ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മരണം

ഏറ്റുമാനൂർ സ്റ്റാൻഡിനുള്ളിൽ പിന്നോട്ടെടുത്ത് സ്വകാര്യ ബസിടിച്ച് നാടോടി സ്ത്രീയ്ക്കു ദാരുണാന്ത്യം; ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മരണം

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ബസ് സ്റ്റാൻഡിനുളളിൽ പിന്നോട്ടെടുത്ത സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാടോടി സ്ത്രീയ്ക്കു ദാരുണാന്ത്യം. ബസ് സ്റ്റാൻഡിനുള്ളിൽ ബസ് പിന്നോട്ടെടുത്തപ്പോൾ, റോഡിൽ ഇരിക്കുകയായിരുന്ന ഇവരെ കണ്ടില്ല. പിന്നിലേയ്‌ക്കെത്തിയ ബസ് ഇവരെ തട്ടി വീഴ്ത്തിയ ശേഷം , പിൻ ചക്രങ്ങൾ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.


ഏറ്റുമാനൂർ സ്റ്റാൻഡിനു സമീപത്തെ മൈതാനത്തും പുറമ്പോക്കിലുമായി താമസിക്കുന്ന നാടോടി സംഘത്തിലുള്ള പുഷ്പ (52)യാണ് ബസിടിച്ച് മരിച്ചത്. തിങ്കലാഴ്ച വൈകിട്ട് ഏഴു മണിയോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു അപകടം. കോട്ടയം -പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ന്യൂ ഫാൻസി  ബസ് പിന്നോട്ട് എടുക്കുമ്പോഴാണ് പുഷ്പയെ ഇടിച്ചു വീഴ്ത്തിയത്. വൈകിട്ട് കോട്ടയത്തു നിന്നും ഏറ്റുമാനൂർ സ്റ്റാൻഡിലെത്തിയ ബസ്, പാർക്കിംങ് സ്ഥലത്തേയ്ക്കു കയറുന്നതിനായി പിന്നോട്ട് എടുക്കുകയായിരുന്നു. ഇതിനിടെ പുഷ്പയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയുടെ കംഫർട്ട് സ്റ്റേഷനു സമീപമാണ് ഇവർ നിന്നിരുന്നത്. മറ്റൊരു ബസിന്റെ മറവിലാണ് ഇവർ നിന്നിരുന്നത്. ഇതിനാൽ തന്നെ, ബസ് പിന്നോട്ട് എടുത്തപ്പോൾ ബസ് ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നഗരസഭയുടെ പുതിയ ഷോപ്പിംങ് കോപ്ലക്‌സ് നിർമ്മാണം നടക്കുന്നതിനാൽ സ്റ്റാൻഡിനുള്ളിൽ നിലവിൽ, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചിറകുളം ചുറ്റി നഗരസഭ ആസ്ഥാനത്തിനു പുറകിലൂടെ  വന്നു സ്റ്റാൻഡിന്റെ വലതു ഭാഗത്തു കൂടെയാണ് ഇപ്പോൾ ബസുകൾ സ്റ്റാൻഡിനു ഉള്ളിലേക്ക് പ്രേവേശിക്കുന്നത്. പിറവം, എറണാകുളം ഭാഗത്തു ഉള്ള ബസുകൾ സ്റ്റാൻഡിന്റെ ഇടതു ഭാഗത്തു ആണ് സാദാരണ പാർക്ക് ചെയുന്നത്.അതിനായി എത്തുന്നതിനു ഇടയിലാണ്  മറ്റൊരു ബസിന് മറവിൽ   ഇരിക്കുകയിരുന്ന പുഷ്പയെ ബസ് തട്ടി വീഴ്ത്തിയത്.

പുഷ്പ റോഡിൽ ഇരുന്നത് കണ്ടില്ലെന്നാണ് ഡ്രൈവർ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.