
നിയന്ത്രണം വിട്ട കാർ റിട്ട.വില്ലേജ് ഉദ്യോഗസ്ഥന്റെ വീട്ടിലേയ്ക്കു ഇടിച്ചു കയറി; എരുമേലിയിൽ കർണ്ണാടക സ്വദേശിയായ അയ്യപ്പ ഭക്തൻ മരിച്ചു; നിരവധിപ്പേർക്ക് അപകടത്തിൽ പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റിട്ട.വില്ലേജ് ഉദ്യോഗസ്ഥന്റെ വീട്ടിലേയ്ക്കു ഇടിച്ചു കയറി തീർത്ഥാടകൻ മരിച്ചു. കർണ്ണാടക സ്വദേശിയായ തീർത്ഥാടകനാണ് അപകടത്തിൽ മരിച്ചത്. കർണ്ണാടക സ്വദേശിയായ ദോദ്ദ മനും അപ്പ (75)യാണ് മരിച്ചത്. ശബരിമല സീസൺ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ എരുമേലി മുട്ടപ്പള്ളിയിലാണ് അപകടമുണ്ടായത്. ശബരിമല ദർശനത്തിനായി പോകുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കർണ്ണാടക സ്വദേശികളായ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. കണമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും മുൻ വില്ലേജ് അസിസ്റ്റന്റുമായ മലമ്പാറയ്ക്കൽ എം.എം തമ്പിയുടെ വീട്ടിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ വീടിന്റെ സിറ്റൗട്ടും മുറിയും അടക്കം പൂർണമായും തകർന്നു. അപകടത്തിൽ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. എരുമേലി പൊലീസ് കേസെടുത്തു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.