വീടിന് സമീപത്തു നിന്ന കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തിൽ ദേഹത്തുവീണു; കണ്ണൂർ പാണപ്പുഴയിൽ വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ:പാണപ്പുഴയിൽ കവുങ്ങ് വീണ് ഒൻപത് വയസ്സുകാരൻ മരിച്ചു. ആലക്കാട് അബ്ദുൾ നാസറിന്‍റെ മകൻ മുഹമ്മദ് ജുബൈറാണ് മരിച്ചത്.

ഏര്യം വിദ്യാമിത്രം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈര്‍. വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group