video
play-sharp-fill
ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കൻ മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കൻ മരിച്ചു

സ്വന്തം ലേഖകൻ

ചങ്ങനാശേരി: പാഴ്സൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബൈപ്പാസ് റോഡിൽ മോർക്കുളങ്ങരയ്ക്ക് സമീപമാണ് അപകടം നടന്നത്.
വാഴപ്പള്ളി പുതുപ്പറമ്പിൽ തങ്കപ്പൻ ആചാരി മകൻ സനൽകുമാർ (44) ആണ് മരിച്ചത്. ബൈപ്പാസ് മൈത്രി നഗറിൽ പാർവ്വതി നിലയത്തിൽ വാടകയ്ക്ക് താമസിക്കുയാണ്.
മെയ് 17 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് ആണ് അപകടം നടന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുവാൻ വീട്ടിലേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ആളെ ഉടനെ ഇടിച്ച ലോറിയിൽ തന്നെ കയറ്റി ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നവഴി മരണമടയുകയായിരുന്നു.
ചങ്ങനാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫാത്തിമാപുരം ശ്മശാനത്തിൽ നടക്കും. ചങ്ങനാശേരി മാർക്കറ്റ് ആലപ്പുറം കുര്യാച്ചന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച സനൽ. അമ്മ: ശാന്തമ്മ. ഭാര്യ: ജയശ്രീ. മകൻ: സഞ്ജയ് എസ്.കുമാർ (12) വിദ്യാർത്ഥി.