ലിഫ്റ്റ് ചോദിച്ച് ഇരുചക്ര വാഹനത്തില്‍ കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറാണ് പിടിയിലായത്. ഇയാൾക്കെതിരെ ബാലപീഡനത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിൽ ലിഫ്റ്റ് ചോദിച്ചുകൊണ്ട് വാഹനത്തില്‍ വഴിയില്‍ നിന്ന് കയറുകയായിരുന്നു

video
play-sharp-fill

യാത്രയ്ക്കിടയിൽ ബൈക്കില്‍ വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി ബഹളം വെച്ചു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടുകയും ചെയ്തു. ഈ സമയം ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് ബൈക്ക് ഓടിച്ചിരുന്ന വ്യക്തി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറയുകയായിരുന്നു. അതോടെ കൂടി നിന്ന നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.