video
play-sharp-fill

ഓവര്‍സീസ് എന്‍.സി.പി കുവൈറ്റ്, ഡി.പി. ത്രിപാഠി അനുസ്മരണം നടത്തി

ഓവര്‍സീസ് എന്‍.സി.പി കുവൈറ്റ്, ഡി.പി. ത്രിപാഠി അനുസ്മരണം നടത്തി

Spread the love

സ്വന്തം ലേഖകന്‍

കുവൈറ്റ് സിറ്റി: എന്‍.സി.പി ഓവര്‍സീസ് സെല്ലിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയും, രാജ്യസഭ എം പി യുമായിരുന്ന ഡി.പി. ത്രിപാഠിയുടെ ഒന്നാം ചരമവാര്‍ഷികം, ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മറ്റി ആചരിച്ചു. ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ് അനുസ്മരണ പ്രഭാഷണം നടത്തി. സണ്ണി മിറാന്‍ഡ, മാത്യു ജോണ്‍, ബിജു സ്റ്റീഫന്‍, രവി മണ്ണായത്ത് എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളും ബിജു ബാനു, പ്രസൂണ്‍ എന്നിവരും പങ്കെടുത്തു. ട്രഷറര്‍ രവീന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.

 

Tags :