അഭിനന്ദ് വർധമാന്റെ മാതാപിതാക്കൾക്ക് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ വൻ വരവേൽപ്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്റെ മാതാപിതാക്കള്‍ക്ക് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വന്‍ വരവേല്‍പ്. വാഗാ അതിര്‍ത്തിയില്‍ എത്തുന്ന മകനെ സ്വീകരിക്കാനായി പുറപ്പെട്ട മാതാപിതാക്കള്‍ക്കാണ് വിമാനത്തിനുള്ളില്‍ ഊഷ്മള സ്വീകരണം ലഭിച്ചത്. മുന്‍ എയര്‍മാര്‍ഷല്‍ എസ് വര്‍ധമാനും ഭാര്യ ശോഭ വര്‍ധമാനും നിറഞ്ഞ കയ്യടികള്‍ക്ക് ഇടയിലൂടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.

എഴുന്നേറ്റ് നിന്ന് ആശംസകള്‍ അറിയിച്ചും കരഘോഷം മുഴക്കിയും അഭിനന്ദിന്റെ മാതാപിതാക്കളെ വിമാനത്തിനുള്ളില്‍ നിന്ന് യാത്രയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അര്‍ധരാത്രിയോടെയാണ് ഇവര്‍ സഞ്ചരിച്ച വിമാനം ഡെല്‍ഹിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന്‍ പാകിസ്ഥാന്‍ പിടിയിലായിരുന്ന അവസ്ഥയില്‍ ഏറെ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ സമചിത്തതയോടെ നിന്ന കുടുംബം മകന്റെ തിരിച്ച് വരവിനായി പ്രയത്‌നിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നേരത്തെ കൃതജ്ഞത രേഖപ്പെടുത്തിയിരുന്നു.

അഭിനന്ദന്റേതെന്ന പേരില്‍ വീഡിയോകള്‍ പുറത്തു വന്നപ്പോഴും കുടുംബം ഏറെ ധീരമായാണ് അവയെ നേരിട്ടത്. മകന് മുറിവേറ്റിട്ടില്ലെന്നും മാനസികമായി തളര്‍ന്നിട്ടില്ലെന്നുമാണ് വീഡിയോയെ കുറിച്ച് പിതാവും മുന്‍ എയര്‍മാര്‍ഷലുമായ എസ് വര്‍ധമാന്‍ പറഞ്ഞത്.