play-sharp-fill
ഇനിയും അഭിമന്യുമാരെ ഉണ്ടാക്കാൻ കൂട്ടുനിൽക്കില്ല, ക്യാമ്പസ് ഫ്രണ്ട് നേതാവ് രാജിവെച്ചു

ഇനിയും അഭിമന്യുമാരെ ഉണ്ടാക്കാൻ കൂട്ടുനിൽക്കില്ല, ക്യാമ്പസ് ഫ്രണ്ട് നേതാവ് രാജിവെച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ കോളേജുകളിൽ ഇനിയും അഭിമന്യുമാരെ സൃഷ്ടിക്കാൻ കൂട്ടുനിൽക്കില്ലെന്നും സംഘടനയിൽ നിന്നുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും വിശദീകരിച്ച് ക്യാമ്പസ് ഫ്രണ്ട് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം പെരിങ്ങമല ഇഖ്ബാൽ കോളേജ് ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി അസ്ലമാണ് തന്റെ രാജി പ്രഖ്യാപിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ പേര് അസ്ലം. ഞാൻ ഇക്ബാൽ കോളേജിൽ മൂന്നാം വർഷ ബി.എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇക്ബാൽ കോളേജ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. 03.12. 2018 തിങ്കൾ വൈകുന്നേരത്തോടു കൂടി ക്യാമ്പസ് ഫ്രണ്ടിന്റെ വിളംബര ജാഥ നടക്കുകയുണ്ടായി. പ്രകോപനപരമായ നീക്കങ്ങൾ എസ്ഡിപിഐയുടെ പ്രാദേശിക പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകുകയും എസ്.എഫ്.ഐയിലെ ഒരു വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ധാർമ്മികത്വത്തിനു വിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഞാൻ എന്റെ സ്ഥാനം രാജിവക്കുകയും തുടർന്നുള്ള എല്ലാ സംഘടനാപ്രവർത്തനത്തിൽ നിന്നും അംഗത്വത്തിൽ നിന്നും പുറത്ത് പോവുകയാണ്. ക്യാമ്പസുകളിൽ അഭിമന്യുമാരെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ക്യാമ്പസ് ഫ്രണ്ടിന്റെ സംഘടിത ശ്രമമാണ്. ഇതിൽ പ്രതിഷേധിച്ച് കൊണ്ട് ഞാൻ ഈ സംഘടനയിൽ നിന്നും എന്നെന്നേയ്ക്കുമായ് പുറത്ത് പോവുകയാണ്.