video
play-sharp-fill

അഭിമന്യു വധക്കേസ് ; പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

അഭിമന്യു വധക്കേസ് ; പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി അഭിമന്യുവിന്റെ വധക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലായി. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് ആരിഫ് ബിൻ സലീമാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ 19 പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായ എല്ലാവരും ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് എന്നീ സംഘടനകളിലെ പ്രവർത്തകരാണ്.
കൊലപാതകം നടന്ന് രണ്ടരമാസം പിന്നിട്ടിട്ടും പ്രധാന പ്രതികളായ പലരും പിടിയിലാകാത്ത സാഹചര്യത്തിൽ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ആരിഫ് ബിൻ സലീമടക്കം എട്ടുപേർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കൊച്ചി പള്ളുരുത്തി സ്വദേശികളായ മുഹമ്മദ് ഷഹിം , ജിസാൽ റസാഖ്, ആലുവ സ്വദേശികളായ ഫായിസ് പി.എം, ആരിഫ് ബിൻ സലീം, കച്ചേരിപ്പടി സ്വദേശി ഷിഫാസ്, മരട് സ്വദേശികളായ സഹൽ, തൻസിൽ, സനിദ് എന്നവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.