അഭിമന്യു വധക്കേസ് ; മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി
സ്വന്തം ലേഖകൻ
കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിനെ കോളേജിനുള്ളിൽ വെച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഷഹീം പൊലീസിന് മുന്നിൽ കീഴടങ്ങി.
2018 ജൂലൈ രണ്ടിന് അർധരാത്രിയാണ് അഭിമന്യുവിനും സുഹൃത്ത് അർജുനും കോളേജിനുള്ളിൽ വെച്ച് കുത്ത് ഏൽക്കുന്നത്. അർജുനെ കുത്തിയത് ഷഹീമാണ്. എന്നാൽ അഭിമന്യുവിനെ കുത്തിയ സഹൽ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. കോളേജിലെ ചുമരെഴുത്തിനെ കുറിച്ചുള്ള തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ പ്രതികളായ മറ്റ് മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷഹീമിനെ എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
Third Eye News Live
0