video
play-sharp-fill

അഭിമന്യു വധക്കേസ്: മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി; കീഴടങ്ങിയത് പോപ്പുലർ ഫ്രണ്ട് നേതാവ്; എസ്.എഫ്.ഐയ്ക്കും സർക്കാരിനും ഒടുവിൽ ആശ്വാസം

അഭിമന്യു വധക്കേസ്: മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി; കീഴടങ്ങിയത് പോപ്പുലർ ഫ്രണ്ട് നേതാവ്; എസ്.എഫ്.ഐയ്ക്കും സർക്കാരിനും ഒടുവിൽ ആശ്വാസം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: അഭിമന്യു വധക്കേസിൽ മുഖ്യപ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളിലൊരാളാണ് കോടതിയിൽ കീവടങ്ങിയത്. പത്താം പ്രതി സഹൽ ആണ് കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് സഹൽ ആണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. 21 വയസ്സുകാരനായ സഹൽ നെട്ടൂർ സ്വദേശിയാണ്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാൾ കീഴടങ്ങിയത്. അഭിമന്യൂ കൊല്ലപ്പെട്ട് രണ്ട് വർഷം തികയാനിരിക്കെയാണ് പിടിയിലാവാനുള്ള അവസാന പ്രതി സഹലും കോടതിയിൽ കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് ഇടുക്കി വട്ടവട സ്വദേശിയായ എം. അഭിമന്യു (20) കുത്തേറ്റ് മരിച്ചത്. കോളജ് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ചുവരെഴുത്തിനെചൊല്ലിയുള്ള വാക്കുതർക്കം സംഘർഷത്തിലെത്തുകയായിരുന്നു. കാംപസിനുപുറത്തുനിന്നുള്ളവർ സംഘമായെത്തിയാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യുവിന്റെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.