
ജി. എസ്.ടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു ; നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വ്യക്തിപരമായ അധിക്ഷേപം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്‍റയും ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെയും പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാറിനും ജി.എസ്.ടി പ്രശ്നങ്ങളില്ലാതെ നടപ്പാക്കാന്‍ സാധിക്കില്ല. ഡിമാന്‍ഡ് വര്‍ധിപ്പിക്കാതെ കോര്‍പ്പറേറ്റ് നികുതി ഇളവു കൊണ്ട് കാര്യമുണ്ടാവില്ല. ഗ്രാമീണ മേഖലയില്‍ പണമെത്തിക്കുന്ന പദ്ധതികളിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവുവെന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് ഏറെയും നൊബേല്‍ ലഭിക്കുന്നതെന്നാണ് അഭിജിത് ബാനര്‍ജിയുടെ നേട്ടത്തില്‍രാഹുല്‍ സിന്‍ഹയുടെ പരിഹാസം. അഭിജിത് ബാനര്‍ജിയെ പോലുള്ള ആളുകള്‍ സാമ്ബത്തിക ശാസ്ത്രത്തിന് ഇടത് ആശയങ്ങളുടെ ചായം പൂശുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്.