video
play-sharp-fill

ഭാരതീയ അഭിഭാഷക പരിഷത്ത്, അഭിഭാഷക ലോകത്തിൻ്റെ മാർഗ്ഗദീപം : അഡ്വ.വി.ടി.ദിനകരൻ

ഭാരതീയ അഭിഭാഷക പരിഷത്ത്, അഭിഭാഷക ലോകത്തിൻ്റെ മാർഗ്ഗദീപം : അഡ്വ.വി.ടി.ദിനകരൻ

Spread the love

കോട്ടയം : പൊതുബോധം കൈവിടാതെ എല്ലാ അഭിഭാഷകരുടെയും ക്ഷേമകാര്യങ്ങൾക്കായി പൊരുതുന്ന ഒരേയൊരു സംഘടനയാണ് ഭാരതീയ അഭിഭാഷക പരിഷത്ത് എന്ന് ദേശീയ സമിതിയംഗം അഡ്വ.എം.എ.വിനോദ്. ഭാരതീയ അഭിഭാഷക പരിഷത്തിൻ്റെ അംഗത്വ പക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കോട്ടയത്തെ പ്രമുഖ സീനിയർ അഭിഭാഷകരായ അഡ്വ.വി.ടി.ദിനകരൻ, അഡ്വ. പി.എച്ച്.മുഹമ്മദ് ബഷീർ, അഡ്വ. ഷോൺ ജോർജ്ജ്, അഡ്വ. എസ്. ജയസൂര്യൻ എന്നിവരും അഡ്വ. ലത രാധാകൃഷ്ണൻ, അഡ്വ.നിർമ്മല പരമേശ്വരൻ, ജൂനിയർ അഭിഭാഷകരായ അഡ്വ. അക്ഷയ് സോമരാജ്, അഡ്വ.അനുകൃതി ബാംഗ്, അഡ്വ.അരവിന്ദ് വി.നായർ എന്നിവരുൾപ്പെടെ നൂറോളം പേർ അംഗത്വം ഏറ്റുവാങ്ങി.

അഡ്വ.ജോഷി ചീപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു.ദേശീയ നിർവാഹക സമിതിയംഗം അഡ്വ.എം.എ.വിനോദ് അംഗത്വ വിതരണം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ സമിതിയംഗം അഡ്വ. സേതുലക്ഷ്മി കെ, അഡ്വ.അനിൽ ഐക്കര, അഡ്വ.അജി ആർ നായർ, തുടങ്ങിയവർ സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ അഭിഭാഷക പരിഷത്ത്, അഭിഭാഷക ലോകത്തിൻ്റെ ഒരേയൊരു മാർഗ്ഗദീപമായ കരുത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് സീനിയർ അഡ്വക്കേറ്റും കോട്ടയം ബാറിലെ മുൻ പ്രസിഡൻ്റുമായ അഡ്വ.വി.ടി.ദിനകരൻ പറഞ്ഞു. ആത്മശക്തിലൂടെ കാലഘട്ടത്തിൻ്റെ പ്രതീകമായിരിക്കുകയാണ് അഭിഭാഷക പരിഷത്ത് എന്ന് അഡ്വ.പി.എച്ച്.മുഹമ്മദ് ബഷീർ പറഞ്ഞു. അഭിഭാഷക സംഘടനകളിൽ വേറിട്ട ചുവട് വയ്പാണ് അഭിഭാഷക പരിഷത്ത് നടത്തുന്നതെന്ന് അഡ്വ.ഷോൺ ജോർജ്ജ് അഭിപ്രായപ്പെട്ടു.

ജൂൺ 14 മുതൽ 30 വരെയാണ് ഇത്തവണ അഭിഭാഷക പരിഷത്ത് അംഗത്വ വിതരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബി.അശോക് അറിയിച്ചു.