video
play-sharp-fill

‘ആ ഗോപിയെ വിട്ടപ്പോൾ നല്ല ജീവിതമുണ്ടായി’ എന്ന് ആരാധകൻ, കിടിലൻ മറുപടിയുമായി അഭയ ഹിരണ്‍മയി, പോസറ്റ് വൈറൽ

‘ആ ഗോപിയെ വിട്ടപ്പോൾ നല്ല ജീവിതമുണ്ടായി’ എന്ന് ആരാധകൻ, കിടിലൻ മറുപടിയുമായി അഭയ ഹിരണ്‍മയി, പോസറ്റ് വൈറൽ

Spread the love

കൊച്ചി: ഗൂഢലോചന ചിത്രത്തിലെ ‘ഖല്‍ബിലെ കോഴിക്കോട്’ എന്ന ​ഗാനം പാടി ഹിറ്റായ ​ഗായികയാണ് അഭയ ഹിരണ്‍മയി. പിന്നീടങ്ങോട്ട് മലയാളികൾ ഏറ്റെടുത്ത പ്രിയ ​ഗായികയായി. എന്നാൽ, സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവിം​ഗ് റിലേഷൻഷിപ്പിലായിരുന്നു അഭയ.

വർഷങ്ങള്‍ക്കുമുമ്പ് റിലേഷൻഷിപ്പ് താരം അവസാനിപ്പിച്ചതായി വ്യക്തമാക്കിയിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ചോദ്യങ്ങള്‍ താരം നേരിട്ടിരുന്നു. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനും താരം മറക്കാറില്ല.

എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന അഭയ തന്റെ അമ്മയുടെ കൂടെ പാട്ടുപാടുന്ന ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്നത്. എന്നാൽ, കമന്റിന് വന്ന ചോദ്യത്തിന് അഭയ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ ഗോപിയെ വിട്ടതിന് ശേഷമാണ് നിങ്ങള്‍ക്ക് നല്ലൊരു ജീവിതമുണ്ടായത്’ എന്നാണ് ഷംസുദ്ദീൻ തിരൂർ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും ഉയർന്ന ചോദ്യം. ഈ കമന്റിന് താഴെ അഭയ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഈ ചോദ്യത്തിന് അത് എങ്ങനെ നിങ്ങള്‍ക്ക് പറയാൻ സാധിക്കും എന്നായിരുന്നു അഭയ തിരിച്ചു ചോദിച്ചത്. പിന്നാലെ നിങ്ങളെ ഇപ്പോള്‍ കൂടുതല്‍ ആക്ടീവായി കാണുന്നു കുടുതല്‍ സന്തോഷവതിയായി കാണുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അയാള്‍ മറ്റൊരു കമന്റിലൂടെ പറഞ്ഞു.

എന്നാല്‍ പണ്ടും താൻ അങ്ങനെ തന്നെയായിരുന്നു. അന്ന് ഞാൻ വ്യക്തി ജീവിതം പരസ്യമാക്കാറില്ലായിരുന്നു എന്നും അഭയ മറ്റൊരു കമന്റില്‍ കുറിച്ചു. അഭയയുടെ വീഡിയോയും മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.