സ്വന്തം ലേഖിക
കോട്ടയം : അഭയ കേസ് വിചാരണക്കിടെ വീണ്ടും കൂറുമാറ്റം. നാലാം സാക്ഷി സഞ്ചു പി മാത്യുവാണ് ഇന്ന് കൂറുമാറിയത്. സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടിരുന്നുവെന്ന് നൽകിയ മൊഴിയാണ് മാറ്റിയത്.
കേസിൽ അമ്പതാം സാക്ഷിയും സിസ്റ്റർ അഭയക്കൊപ്പം മുറി പങ്കിട്ടിരുന്ന സിസ്റ്റർ അനുപമയാണ് കൂറുമാറിയത്.സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിലെ അടുക്കളയിൽ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് പ്രത്യേക സിബിഐ കോടതിയിൽ വിസ്താര വേളയിൽ താൻ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 27 വർഷത്തിന് ശേഷം ഇന്നലെയാണ് വിചാരണ തുടങ്ങിയത്. എന്നാൽ കുറ്റപത്രം സമർപ്പിച്ച് 10 വർഷത്തിനിപ്പുറം മൊഴി മാറ്റിപ്പറഞ്ഞിരിക്കുകയാണ് അനുപമ. അതിനാൽ സാക്ഷി കൂറുമാറിയതായി സിബിഐ കോടതി പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻറ് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.