
നീതി കിട്ടാതെ അഭയ മൂന്നാം പതിറ്റാണ്ടിലേയ്ക്ക് : കേസിന്റെ വിചാരണ എങ്ങുമെത്താതെ നീണ്ടുപോകുന്നു: അഭയ കേസ് വിചാരണ വീണ്ടും മാറ്റി വച്ചു
ക്രൈം ഡെസ്ക്
കോട്ടയം : മൂന്ന് പതിറ്റാണ്ടിലേയ്ക്ക് അടുത്തിട്ടും നീതി ലഭിക്കാതെ സിസ്റ്റർ അഭയ. ആദ്യ ഘട്ട വിചാരണ പോലും പൂർത്തിയാക്കാനാവാതെ കേസ് മുന്നോട്ട് പോകുകയാണ്. വ്യാഴാഴ്ച വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റർ അഭയ കേസ് മാറ്റിവെച്ചു.കേസിലെ എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്ന് കോടതി അറിയിച്ചു. സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി ഹാജരാകാത്തതിനെ തുടർന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായില്ല.
ഒന്നാംപ്രതി ഫാദർ തോമസ് കോട്ടൂർ മാത്രമാണ് ഇന്ന് ഹാജരായത്.15 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.2008 ഒക്ടോബർ 18, 19 തീയതികളിലാണ് തോമസ് കോട്ടൂർ, ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു.1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു.