play-sharp-fill
ആഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഭിത്തി തുരന്ന് കവർച്ചാശ്രമം

ആഭരണ നിർമ്മാണ സ്ഥാപനത്തിന്റെ ഭിത്തി തുരന്ന് കവർച്ചാശ്രമം

സ്വന്തം ലേഖിക

തളിപ്പറമ്പ്: കരിമ്പത്ത് താലൂക്ക് ആസ്പത്രിക്കുസമീപത്തെ സൗപർണിക ജൂവലറി വർക്‌സിന്റെ ചുമർ തുരന്ന് കവർച്ചാശ്രമം നടന്നു. കെട്ടിടത്തിന്റെ പിറകിലെ ചുമർ കുത്തിത്തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട് പരിശോധിച്ചിരുന്നു. ചവനപ്പുഴ പുതിയകണ്ടത്തെ കെ.വി.നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ആഭരണ നിർമാണ സ്ഥാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ മറ്റൊരുകച്ചവടക്കാരനാണ് ചുമർതുരന്നനിലയിൽ കണ്ടത്. ആറ്് കല്ലുകൾ നീക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. സ്വർണാഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. പോലീസ് പരിശോധന നടത്തി.