video
play-sharp-fill

അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരു വർഷം: അഭിമന്യു സ്തൂപം അനാച്ഛാദനം ചൊവ്വാഴ്ച; പ്രതികളിൽ പലരും ഇപ്പോഴും കാണാമറയത്ത്; സ്തൂപം അനാഛാദനം തടയണമെന്ന കെ.എസ്.യു വാദം തള്ളി

അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരു വർഷം: അഭിമന്യു സ്തൂപം അനാച്ഛാദനം ചൊവ്വാഴ്ച; പ്രതികളിൽ പലരും ഇപ്പോഴും കാണാമറയത്ത്; സ്തൂപം അനാഛാദനം തടയണമെന്ന കെ.എസ്.യു വാദം തള്ളി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സി.പിഎമ്മിന്റെയും എസ്.എഫ്.ഐയുടെയും അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ, പ്രതികളിൽ പലരും ഇപ്പോഴും കാണാമറയത്ത്. ഇതിനിടെ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഭിമന്യുവിന്റെ സ്തൂപം ചൊവ്വാഴ്ച കോളേജിൽ അനാച്ഛാദനം ചെയ്യും. അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന ജൂലൈ രണ്ടിനാണ് കാമ്പസിൽ നിർമിച്ച സ്തൂപം അനാച്ഛാദനം ചെയ്യുന്നത്. അനാച്ഛാദനം തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോളേജിന്റെ പരമാധികാരി പ്രിൻസിപ്പലാണെന്നും നിയമലംഘനങ്ങളുണ്ടോ എന്ന കാര്യം പിന്നീട് വേണമെങ്കിൽ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

സർക്കാരിനോട് റിപ്പോർട്ട് തേടിയ കോടതി ചൊവ്വാഴ്ച അനിഷ്ട സംഭവങ്ങളുണ്ടാകാതെ നോക്കണമെന്ന് നിർദേശം നൽകി. സർക്കാർ കോളേജിലെ ഭൂമി കൈയേറി ഒരു വിദ്യാർഥി സംഘടന നിർമാണങ്ങൾ നടത്തുന്നത് എന്നു കാണിച്ചാണ് കെ.എസ്.യു കോടതിയെ സമീപിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സർക്കാർ കോളേജിലെ ഭൂമി കൈയേറിയാണ് ഒരു വിദ്യാർത്ഥി സംഘടന നിർമാണം നടതക്തുന്നതെന്ന് കാണിച്ചാണ് കെ.എസ്.യു കോടതിയെ സമീപിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച അനാച്ഛാദന ചടങ്ങിൽ അനിഷ്ട സംഭവങ്ങളുണ്ടാകാതെ നോക്കണമെന്നും കോടതി നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് കാമ്പസിനകത്ത് സുഭാഷ് പാർക്ക് സ്തൂപത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്. കാമ്പസിനുള്ളിൽ ഇത്തരമൊരു നിർമ്മാണം നടക്കുന്നതിനെതിരേ പരാതിയുമായി സമീപിച്ചപ്പോൾ അനുമതിയോടെയല്ല നിർമ്മാണം നടക്കുന്നതെന്നാണ് കോളേജ് അധികാരികൾ പറഞ്ഞതെന്ന് കെ.എസ്.യു. നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ സ്മാരകം പണിയുന്നത് സംഘടന അല്ലെന്നും വിദ്യാർത്ഥി കൂട്ടായ്മയാണെന്നുമാണ് എസ്.എഫ്.ഐയുടെ വിശദീകരണം.

എന്നാൽ, അഭിമന്യുവനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരിൽ പകുതിയിലേറെ പേരെയും പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. വിദേശത്തേയ്ക്ക് കടന്ന പ്രതികളെ തിരികെ എത്തിക്കാനും പൊലീസിനു സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ അഭിമന്യുവിന്റെ പേരിൽ കോളേജിൽ സ്തൂപം ഉയരുന്നത്.