video
play-sharp-fill

അബ്ദുള്‍ കലാമിന്റെ പ്രതിമ സംരക്ഷിക്കുകയും ദിവസേന വൃത്തിയാക്കി പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്ന ആളിനെ കൊലപ്പെടുത്തിയത് സുഹൃത്ത്..!

അബ്ദുള്‍ കലാമിന്റെ പ്രതിമ സംരക്ഷിക്കുകയും ദിവസേന വൃത്തിയാക്കി പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്ന ആളിനെ കൊലപ്പെടുത്തിയത് സുഹൃത്ത്..!

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: മറൈന്‍ ഡ്രൈവ് അബ്ദുള്‍ കലാം മാര്‍ഗിലെ അബ്ദുള്‍ കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായ, കോയിവിള പുതുപ്പര വടക്കേതില്‍ ശിവദാസിന്റെ (63) മരണം കൊലപാതകം. ശിവദാസിന്റെ സുഹൃത്ത് ഏഴിക്കര കൈത്തപ്പിള്ളിപ്പറമ്പില്‍ രാജേഷിനെ (40) എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 15ന് അര്‍ധരാത്രിയാണ് ശിവദാസിനെ മറൈന്‍ഡ്രൈവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിനു കേസെടുത്തു സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകിയെ കണ്ടെത്തിയത്. പോലീസ് നടത്തിയ ഇന്‍ക്വസ്റ്റിലും പോസ്റ്റ്മോര്‍ട്ടത്തിലും മരണം മര്‍ദ്ദനമേറ്റാണെന്നു വ്യക്തമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജേഷ് മദ്യപിച്ച് ശിവദാസിനെ അസഭ്യം പറയുന്നതു പതിവായിരുെന്നന്നും അവര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് രാജേഷാണ് കൊലപാതകം നടത്തിയതെന്നു കണ്ടെത്തിയത്. ഇന്നലെ വൈകിട്ടു രാജേഷിനെ മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലില്‍ രാജേഷ് കുറ്റം സമ്മതിച്ചു. വടി എന്നറിയപ്പെടുന്ന ഭിന്നശേഷിക്കാരനായ രാജേഷിന് ശിവദാസനോടുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. അബ്ദുള്‍ കലാം പ്രതിമയ്ക്ക് മുന്നില്‍ ദിവസവും പൂക്കള്‍ അര്‍പ്പിച്ചിരുന്നതിലൂടെ ശിവദാസിനെ അടുത്തിടെ ലഭിച്ച മാധ്യമ ശ്രദ്ധയാണ് അസൂയയിലേക്ക് വഴിവച്ചത്.