video
play-sharp-fill

ശബരിമല വാവരുടെ പ്രതിനിധി വായ്പൂർ വെട്ടിപ്ലാക്കൽ അബ്ദുൽ റഷീദ് മുസ്ലിയാർ അന്തരിച്ചു; അന്ത്യം അർബുദബാധിതനായി കാഞ്ഞിരപ്പള്ളി ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ;  കബറടക്കം ഇന്ന് രാവിലെ 11.30ന് വായ്പൂർ പഴയപള്ളി ഖബർസ്ഥാനിൽ

Spread the love

മല്ലപ്പള്ളി: ശബരിമലയിലെ വാവരുടെ പ്രതിനിധി വായ്പൂർ വെട്ടിപ്ലാക്കൽ അബ്ദുൽ റഷീദ് മുസ്ലിയാർ (79) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ കാഞ്ഞിരപ്പള്ളി ഗവൺമെന്‍റ് ആശുപത്രിയിലായിരുന്നു അന്ത്യം.

രോഗബാധിതനായിരുന്നെങ്കിലും രണ്ട് മാസം മുമ്പ് വരെ ശബരിമലയിലെ ചുമതലകൾ നിർവഹിച്ചിരുന്നു. കബറടക്കം ഇന്ന് രാവിലെ 11.30ന് വായ്പൂർ പഴയപള്ളി ഖബർസ്ഥാനിൽ.

ശബരിമലയിലെ വാവരുടെ പ്രതിനിധി സ്ഥാനം പത്ത് തലമുറകളായി വഹിക്കുന്നത് വെട്ടിപ്ലാക്കൽ കുടുംബമാണ്. സഹോദരന് പിന്നാലെ 2010ലാണ് പ്രതിനിധി സ്ഥാനം അബ്ദുൽ റഷീദ് മുസ്ലിയാർ ഏറ്റെടുത്തത്. എരുമേലിയിൽ നിന്ന് 35 കിലോമീറ്റർ അകലെ വായ്പൂരിലാണ് വെട്ടിപ്ലാക്കൽ കുടുംബം താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ഏന്തയാർ പള്ളിവീട് നസീമ ബീവി.

മക്കൾ: ഷിയാസ് റഷീദ് (സൗദി), സജിത, സബിത, സൈറ.

മരുമക്കൾ: താഹ (ഈരാറ്റുപേട്ട), സലിം (കാഞ്ഞിരപ്പള്ളി), ഫാത്തിമ, പരേതനായ ജാഫർ.