video
play-sharp-fill
അബ്കാരി കേസിൽ പ്രതികളെ വെറുതെവിട്ടു

അബ്കാരി കേസിൽ പ്രതികളെ വെറുതെവിട്ടു

 

സ്വന്തം ലേഖിക

കോട്ടയം: വിൽക്കാനായ് ചാരായം വാറ്റി കൈവശം സൂക്ഷിച്ചെന്നാരോപിച്ച് വൈക്കം റേഞ്ച് എക്‌സൈസ് എടുത്ത കേസിലെ പ്രതികളെ വെറുതേ വിട്ടയച്ചു.പ്രതികളായ വൈക്കം കുലശേഖരമംഗലം സ്വദേശികളായ പാണിക്കണ്ടത്തിൽ വാവ മകൻ ബിനു, ഈരേത്തറ കറുപ്പൻ മകൻ ഭാസ്‌കരൻ എന്നിവരെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി (ഫാസ്റ്റ് ട്രാക്ക് ) ഹഫീസ് മുഹമ്മദ് വെറുതെ വിട്ടു കൊണ്ട് ഉത്തരവിട്ടത്.

കുലശേഖരമംഗലത്തെ ഒരു വീട്ടിൽ നിന്ന് ഇരുപത്തഞ്ച് ലിറ്റർ വാറ്റ് ചാരായവും 600 ലിറ്റർ ചാരായ നിർമ്മാണത്തിനുപയോഗിക്കുന്ന കോടയും പിടിച്ചെടുത്തു എന്നായിരുന്നു കേസ്. കുറ്റം സംശയാതീതതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും പ്രതികൾ ഇവിടെ താമസമുള്ളവരാണ് എന്ന് തെളിയിക്കുന്നതിൽ പ്രാസിക്യൂഷൻ പരാജയപ്പെട്ടു എന്നും കോടതി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാറ്റുപകരണങ്ങൾ, ചാരായം ഇവ പിടിച്ചെടുത്തത് സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങൾ പാലിച്ചിട്ടില്ല എന്നായിരുന്നു പ്രതികളുടെ വാദം.

പ്രതികൾക്ക് വേണ്ടി അഡ്വ.അനിൽ ഐക്കര, അഡ്വ. ആഷ്‌ലി ആൻറണി, അഡ്വ.ശബ്‌ന അഭിലാഷ്, എന്നിവർ ഹാജരായി.