നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിൽ നവാഗതർക്കായി ഭിഷഗ്‌ പഥം 2023 സoഘടിപ്പിച്ചു.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

എറണാകുളം : കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിൽ 2023 – 24 അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്കായി ഭിഷഗ് പഥം സംഘടിപ്പിച്ചു . നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി. എം. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് , മാനേജിംഗ് ഡയറക്ടർ ഡോ. വിജയൻ നങ്ങേലിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൽ ഡോ. ബിനോയ് ബാസ്കരൻ സ്വാഗതം

ആശംസിക്കുകയും,നങ്ങേലിൽചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ എം. ഇ .ശശി മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ചെയ്തു.ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. സി.സി.വാസു, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ഷിബു വർഗീസ്, പി.ടി.എ. പ്രസിഡൻറ് ഡോ.എ.പി.എൽദോ,ഓഫീസ് സൂപ്രണ്ട് ശ്രീമതി. ബിജി ഇ.എം, വിവിധ വകുപ്പ് മേധാവികളും അധ്യാപകരും ആശംസകൾ അറിയിച്ചു. ക്രിയാ ശരീര വകുപ്പ് മേധാവിയും 2023 ബാച്ചിന്റെ ക്ലാസ്സ് ടീച്ചർ കൂടിയായ ഡോ. മഞ്ജു എസ്. നടേശൻ നന്ദി പ്രകാശനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group