video
play-sharp-fill

‘ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയറ്ററിലേയ്ക്ക്’ ; ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുബീൻ റൗഫ് 

‘ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബർ 22 ന് തീയറ്ററിലേയ്ക്ക്’ ; ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുബീൻ റൗഫ് 

Spread the love

സ്വന്തം ലേഖകൻ  

ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്ത ” ആരോമലിന്റെ ആദ്യത്തെ പ്രണയം” സെപ്റ്റംബർ 22-ന് തീയേറ്ററുകളിലെത്തുന്നു. ആരോമലിന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയവും അത് നേടിയെടുക്കാൻ അയാൾ നടത്തുന്ന പോരാട്ടവും അയാളെ അതിലേക്ക് എത്തിക്കാൻ പ്രകൃതി എത്തരത്തിൽ സഹായിക്കുന്നു എന്നതും ചിത്രത്തിൽ കാണാൻ കഴിയും.

തീർത്തും പ്രണയത്തിൽ ചാലിച്ച ഒരു കുടുംബ ചിത്രമാണിത്. വ്യത്യസ്ഥമായൊരു കഥ കണ്ടെത്തി അതിനനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചിത്രത്തിൽ ചെയ്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. നായികയാകുന്നത് അമാന ശ്രീനി. ഒപ്പം സലിംകുമാർ, വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.

സംവിധാനം- മുബീൻ റൗഫ്, ബാനർ, നിർമ്മാണം – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ്, കഥ, തിരക്കഥ, സംഭാഷണം- മിർഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം- എൽദോ ഐസക്ക്, എഡിറ്റിംഗ്, കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കൈപ്പമംഗലം, അനൂപ് ജി, സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് എസ് നാരായൺ, ആലാപനം – കെ എസ് ഹരിശങ്കർ, ഹിഷാം അബ്ദുൾ വഹാബ്, അരവിന്ദ് വേണുഗോപാൽ, സച്ചിൻരാജ്, വിനോദ് കോവൂർ, ക്രീയേറ്റീവ് ഡയറക്ടർ – അമരിഷ് നൗഷാദ്, പ്രൊഡക്ഷൻ കൺട്രോളർ – റിയാസ് വയനാട്, പശ്ചാത്തല സംഗീതം – ശ്രീകാന്ത് എസ് നാരായൺ, കല- സിദ്ദിഖ് അഹമ്മദ്, ചമയം – ഷിജുമോൻ, കോസ്‌റ്റ്യും – ദേവകുമാർ എസ്, കാസ്റ്റിംഗ് ഡയറക്ടർ – റമീസ് കെ, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫർ – സിഖിൽ ശിവകല, ത്രിൽസ് – സജീർഖാൻ, മരയ്ക്കാർ, കോറിയോഗ്രാഫി – സാകേഷ് സുരേന്ദ്രൻ, സംവിധാന സഹായികൾ – സൂര്യൻ, അലൻ വർഗ്ഗീസ്, അനു എസ് പ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – മുഹമ്മദ് ഫയസ്, അശ്വിൻ മോട്ടി, മ്യൂസിക് റിലീസ്-സൈന മ്യൂസിക്സ്, വിതരണം – റിയ2 മോഷൻ പിക്ച്ചേഴ്സ്, ലൊക്കേഷൻ മാനേജർ – അനന്തകൃഷ്ണൻ, സ്‌റ്റുഡിയോ, ഡിഐ – ഫ്യൂച്ചർ വർക്ക്സ് മീഡിയ ഫാക്ടറി, ഡിസൈൻസ് – മീഡിയ ഫാക്ടറി & അർജുൻ സി രാജ്, സ്റ്റിൽസ് – ബെൻസൺ ബെന്നി, പി ആർ ഓ – അജയ് തുണ്ടത്തിൽ .