
ഗൾഫ് രാജ്യങ്ങളിൽ ‘ആറാട്ട്’ സര്‍വ്വകാല റെക്കോഡിലേക്ക്
സ്വന്തം ലേഖിക
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ‘ആറാട്ട്’ ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വ്വകാല റെക്കോഡിലേക്ക്.
ചിത്രം ഇപ്പോള്‍ ഒരു ദിവസം 150 സ്ഥലങ്ങളിലായി 450 സ്‌ക്രീനുകളില്‍ 1000 പ്രദര്‍ശനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്.
ഗള്‍ഫില്‍ റിലീസിനുശേഷം പ്രേക്ഷകരുടെ തിരക്കുകൊണ്ട് സ്‌ക്രീനുകള്‍ വന്‍ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
കൊവിഡ് പ്രതിസന്ധിയില്‍ ആഘാതമേറ്റ വേള്‍ഡ് വൈഡ് ഫിലിംസിംന്റെ ഒരു വന്‍ തിരിച്ചുവരവ് കൂടിയാണ് ആറാട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
ഇതിഹാസം എ.ആര്‍. റഹ്മാന്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നതും മറ്റൊരു ഹൈലൈറ്റാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ ടീസറും ട്രയ്ലറുമെല്ലാം തരംഗമായി മാറിയിരുന്നു.
ഉണ്ണികൃഷ്ണനും മോഹന്‍ലാലും ‘വില്ലന്‍’ എന്ന ചിത്രത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്.
ഉദയ്കൃഷ്ണ പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.