play-sharp-fill
ആനക്കൊമ്പ് കേസ്; മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പിന്റെ  കുറ്റപത്രം

ആനക്കൊമ്പ് കേസ്; മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പിന്റെ കുറ്റപത്രം

സ്വന്തം ലേഖിക

കൊച്ചി: ആനക്കൊമ്പുകേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി വനം വകുപ്പ് ഏഴുവർഷങ്ങൾക്കു ശേഷം കുറ്റപത്രം സമർപ്പിച്ചു.

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് വനം വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. മോഹൻലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാലിന് ആനക്കൊമ്പ് നൽകിയവരാണ് മറ്റ് പ്രതികൾ. ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012 ജൂണിലാണ് മോഹൻലാലിൻറെ തേവരയിലുള്ള വീട്ടിൽ നിന്ന് നാല് ആനക്കൊമ്ബുകളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്ബ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്ബുകൾ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ആനക്കൊമ്പുകൾ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹൻലാൻറെ വിശദീകരണം. ആനക്കൊമ്ബുകൾ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും ലാൽ വ്യക്തമാക്കിയിരുന്നു. റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാൽ പിന്നീട് കേസ് റദ്ദാക്കി.

കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകി. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻറെ നിർദ്ദേശം അനുസരിച്ചാണ് അനുമതി നൽകിയത്.

ഇതിനിടയിൽ താരത്തിൻറെ കൈയ്യിലുള്ളത് യഥാർത്ഥ ആനക്കൊമ്പുകൾ ആണെന്ന് പരിശോധനയിൽ വ്യക്തമായതായി മലയാറ്റൂർ ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു.

മോഹൻലാൽ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് സമ്പാദിച്ചത്. മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹൻലാലിന് ഉടമസ്ഥാവകാശം നൽകിയ നടപടി റദ്ദാക്കണം. ആനക്കൊമ്പ് സർക്കാരിലേക്കു മുതൽക്കൂട്ടണം എന്ന ഹർജിക്കാരൻറെ വാദം.

്‌

Tags :