
കാഞ്ഞിരപ്പള്ളി: വർണക്കൂടാരം പദ്ധതിയിലൂടെ മോഡിയിലായി ആനക്കല്ല് ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍.
കുട്ടികളുടെ കാര്യക്ഷമത വർധിപ്പിക്കുവാനായി കളിയിടങ്ങളിലൂടെ പ്രീപ്രൈമറി വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് സർക്കാർ രൂപീകരിച്ച വർണക്കൂടാരം പദ്ധതിയുടെ ഭാഗമായിട്ടാണ് ആനക്കല്ല് ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍ മോഡിപിടിപ്പിച്ചത്.
10 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
വിനോദത്തിലൂടെ വിദ്യാഭ്യാസം എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അകം കളിയിടം, പുറം കളിയിടം, ഈ ഇടം, ഭാഷയിടം, വരയിടം, ഗണിതയിടം, കരകൗശലയിടം, ആട്ടവും പാട്ടവും ഇടം, കുഞ്ഞ് അരങ്ങ്, പഞ്ചേന്ദ്രയിടം, ശാസ്ത്രയിടം, ഹരിതോദ്യാനം എന്നിങ്ങനെ 13 ഇടങ്ങളിലൂടെയാണ് പഠനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൂടുതല്‍ കുട്ടികളെ സ്കൂളുകളിലേക്ക് ആകർഷിക്കുവാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.