video
play-sharp-fill

Friday, May 23, 2025
HomeMainആം ആദ്മി പാർട്ടി കേരള ഘടകത്തിന് അധ്യക്ഷന്മാർ വാഴില്ല; അവസാനം വന്ന അധ്യക്ഷൻ വിനോദ് മാത്യു...

ആം ആദ്മി പാർട്ടി കേരള ഘടകത്തിന് അധ്യക്ഷന്മാർ വാഴില്ല; അവസാനം വന്ന അധ്യക്ഷൻ വിനോദ് മാത്യു വിൽസണും രാജി വെച്ചു; ഇടത് വലത് മുന്നണികൾക്ക് ബദലായി ഏറെ പ്രതീക്ഷയോടെ കേരളത്തിലേക്ക് എത്തിയ ആം ആദ്മി പാർട്ടിയുടെ നില പരുങ്ങലിൽ

Spread the love

കൊച്ചി: ആംആദ്മി പാർട്ടി കേരള ഘടകത്തിന് അധ്യക്ഷന്മാർ വാഴാത്ത അവസ്ഥ.

അവസാനം വന്ന അധ്യക്ഷൻ വിനോദ് മാത്യുവും രാജി വെച്ചു; ഇടത് വലത് മുന്നണികൾക്ക് ബദലായി ഏറെ പ്രതീക്ഷയോടെ കേരളത്തിലേക്ക് എത്തുകയും ജനങ്ങൾ നോക്കി കാണുകയും ചെയ്ത ആംആദ്മി പാർട്ടിയുടെ നില കേരളത്തിൽ പരുങ്ങലിലാവുകയാണ്.

വിനോദ് മാത്യു വിൽസണിൻ്റെ പോസ്റ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“സജീവരാഷ്ട്രിയ പ്രവർത്തനമാണ് ആം ആദ്മി പ്രസിഡന്റ് എന്ന നിലയിൽ വളരുന്ന ഒരു പാർട്ടിക്ക് വേണ്ടത്….!

നിനക്കാത്ത നേരത്തു എന്നിലേക്ക് വന്നു ചേർന്ന ഉത്തരവാദിത്വം ആണിത്…..

ആ ഉത്തരവാദിത്വം പൂർണമനസോടെ

നിറവേറ്റാൻ കഴിയുന്ന ഒരു സാഹചര്യം അല്ല, വ്യക്തിപരമായും അഭിഭാഷകൻ എന്ന നിലയിലും എനിക്ക് ഇപ്പോൾ ഉള്ളത്…! ദേശീയ നേതൃത്വം എന്നിൽ അർപ്പിച്ച വിശ്വാസം

ഈ നേരത്തു ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതിൽ ഖേദം ഉണ്ട്…

ഒരുപാട് പേരുടെ നോട്ടത്തിൽ ഇതു മണ്ടൻ തീരുമാനം എന്ന് തോന്നിയേക്കാം പക്ഷെ ഇതാണ് എന്റെ ശരിയായ തീരുമാനം എന്ന് നൂറാവർത്തി എന്റെ മനസ്സ് പറയുന്നു……! ഞാൻ വിശ്വസിക്കുന്ന ദൈവം അത് പറയിപ്പിക്കുന്നു….

എന്നെ സ്നേഹിക്കുന്ന ഒട്ടനവധി മനുഷ്യരോടുള്ള ആദരവും കടപ്പാടും അറിയിക്കുന്നു… ആം ആദ്മി കേരള സ്റ്റേറ്റ് പ്രസിഡന്റ് എന്ന പദവി ഞാൻ ഒഴിയുന്നു…

മുന്നോട്ടുള്ള ജീവിതയാത്രയിൽ ദൈവം കരുതിവെച്ചിരിക്കുന്ന സാഹചര്യങ്ങളെ സധൈര്യം നേരിട്ട് ഒരു അഭിഭാഷകൻ എന്ന നിലയിൽ ഉള്ള സാമൂഹിക ഉത്തരവാദിത്വ നിറവേറ്റി ഞാൻ ഉണ്ടാകും..

ഈ പാർട്ടി ഇന്ത്യ ഭരിക്കട്ടെ…! കേരളം ഭരിക്കട്ടെ….! അതീവ സന്തോഷത്തോടെ അത് കൊണ്ടു ഞാൻ ഉണ്ടാകും…!

മനോജ് പന്മനാഭൻ,സാറാ ജോസഫ്, സി ആർ നീലകണ്ഠൻ,തുഫൈൽ, സിറിയക് ജോസഫ് തുടങ്ങിയവരാണ് ആപ്പിന്റെ കേരളത്തിലെ മുൻ കൺവീനർമാർ, വിനോദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ പുതിയ സെക്രട്ടറി വേണുഗോപാൽ രാജി വെച്ചിരുന്നു. തൊട്ടുപിന്നാലെ സോഷ്യൽ മീഡിയ കോർഡിനേറ്ററും രാജിവെച്ചു. സംസ്ഥാന അധ്യക്ഷൻ കൂടി രാജി വെച്ചതോടെ ആം ആദ്മിയിൽ തൊഴുത്തിൽ കുത്താണെന്ന് അടക്കം പറച്ചിലുണ്ട്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments