
കോട്ടയം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിൻ്റെ പോസ്റ്റ്മോർട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂർത്തിയായി.
ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച നടപടികള്‍ അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.
കൊച്ചി അമൃത ആശുപത്രിയില്‍ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം രാത്രി വൈകി കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറൻസിക് വിഭാഗത്തില്‍ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ. രോഹിത് കെ.യുടെ നേതൃത്വത്തില്‍ ഡോ. അനന്തുകൃഷ്ണൻ, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.



