
സ്വന്തം ലേഖിക
ഹരിപ്പാട്: ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്നും എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
കറ്റാനം തെക്കും മുറിയില്‍ അമ്പിത്തറ വടക്കതില്‍ ബിജോ ബിജു (25)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ആഗസ്റ്റ് 18ന് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിലാണ് സംഭവം.
കെഎസ്‌ആര്‍ടിസി ബസില്‍ ഹരിപ്പാട് സ്റ്റാന്‍റിലിറങ്ങിയ യുവാവില്‍ നിന്നും 15.530 ഗ്രാം എം. ഡി. എം.എ പൊലീസ് പിടികൂടുകയായിരുന്നു. കറ്റാനം പ്രണവ് ഭവനത്തില്‍ പ്രവീണ്‍(22)നെയാണ് നേരത്തെ പിടികൂടിയിരുന്നത്.
ഈ കേസുമായി ബന്ധപ്പെട്ടാണ് ബിജോ ബിജുവിനെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്.എച്ച്.ഒ ശ്യാംകുമാര്‍ വി.എസ്, എസ്.ഐ. ഷൈജ എ.എച്ച്, പൊലീസ് ഉദ്യോഗസ്ഥരായ അജയകുമാര്‍, എ. നിഷാദ് എന്നിവരടങ്ങിയ സംഘം കായംകുളം ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.