video
play-sharp-fill
വളരെ സങ്കടകരമാണ് അവരുടെ അവസ്ഥ, രണ്ട് ദിവസം കൂടുമ്പോൾ പൃഥ്വിയെ വിളിക്കാറുണ്ട് : ദുൽഖർ സൽമാൻ

വളരെ സങ്കടകരമാണ് അവരുടെ അവസ്ഥ, രണ്ട് ദിവസം കൂടുമ്പോൾ പൃഥ്വിയെ വിളിക്കാറുണ്ട് : ദുൽഖർ സൽമാൻ

സ്വന്തം ലേഖകൻ

കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി പോയ പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ള സിനിമാ സംഘം ജോർദാനിൽ കുടുങ്ങിയിരുന്നു.

ഇത് വലിയ വാർത്തകൾ ആവുകയും ചെയ്തിരുന്നു. പൃഥ്വിരാജും ദുൽഖർ സൽമാനും സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൃഥ്വിരാജ് നാട്ടിലെത്താത്തതിൽ വലിയ സങ്കടമാണ് ദുൽഖറിനുള്ളത്. സോഷ്യൽ മീഡിയയിലെ കുറിപ്പുകളിലെല്ലാം അദ്ദേഹം ഇതേക്കുറിച്ച് പറയാറുമുണ്ട്. ആടുജീവിതത്തിനായി പോവുകയാണ് താനെന്നറിയിച്ച പൃഥ്വിക്ക് ആശംസ അറിയിച്ചായിരുന്നു നേരത്തെ ദുൽഖർ എത്തിയത്.

മുൻപില്ലാത്ത തരത്തിലുള്ള ബോണ്ടാണ് താനും പൃഥ്വിയും തമ്മിൽ ഇപ്പോഴുള്ളതെന്ന് ദുൽഖർ പറയുന്നത്. എന്തുകൊണ്ട് ഇത്രയും കാലം ഇതിന് കഴിഞ്ഞില്ലെന്ന് അറിയില്ല. ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ട ശാരീരികമായ തയ്യാറെടുപ്പുകൾ നടത്തിയതിന് ശേഷം ചിത്രീകരണം നടത്താൻ കഴിയാതെ പോവുന്നത് വിഷമമുള്ള കാര്യമാണ്. പതിവിലും ഏറെയായി പൃഥ്വിയോട് സംസാരിക്കുന്നുണ്ട്.

വളരെ സങ്കടകരമാണ് അവരുടെ അവസ്ഥ. എന്ന് നാട്ടിലേക്ക് തിരിച്ചെത്തും എന്നതിനെപ്പറ്റി ആർക്കും ധാരണയില്ല. കൂട്ടത്തിലാർക്കും അസുഖമൊന്നുമില്ല. ഈ സിനിമയ്ക്കായി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മെലിയുന്നതിനായി പട്ടിണി കിടന്നിട്ടുണ്ട്. മാസങ്ങളെടുത്താണ് ശാരീരികമായ തയ്യാറെടുപ്പുകൾ നടത്തിയത്. എന്നിട്ടും ഷൂട്ടിംഗ് നടത്താനാവാതെ വരുന്നത് നിർഭാഗ്യകരമായ അവസ്ഥയാണ്.

ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ഞാൻ പൃഥ്വിയുടെയും പൃഥ്വി എന്റെയും സിനിമകൾ കണ്ടു അഭിപ്രായം പറയുന്നുണ്ട്. ഇത്രയും കാലം ഇങ്ങനെ ബോണ്ട് ചെയ്യാൻ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ല. പക്ഷേ ഇപ്പോൾ അത് സംഭവിച്ചതിൽ സന്തോഷമുണ്ടെന്നും ദുൽഖർ പറഞ്ഞു.

രണ്ടു ദിവസം കൂടുമ്പോഴൊക്കെ വെറുതെ വിളിക്കും, അല്ലെങ്കിൽ ഒരു മെസ്സേജ് അയയ്ക്കും.ഒരു കാർ വാങ്ങി എന്നൊക്കെ പറഞ്ഞാവും ചിലപ്പോൾ ഞാൻ മെസ്സേജ് അയയ്ക്കുക. ഈ ഒരു അവസ്ഥയിൽ വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും പറയാൻ ശ്രമിക്കുമെന്നുും ദുൽഖർ പറയുന്നു.

എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രീകരണം നിർത്തുകയായിരുന്നു. വിമാന സർവീസില്ലാത്തതിനാൽ ഷൂട്ടിംഗ് സംഘത്തിന് നാട്ടിലേക്ക് മടങ്ങാനും കഴിയാതെ വരികെയായിരുന്നു.

എന്നിരുന്നാൽ പോലും പൃഥ്വിരാജും സംഘവും സുരക്ഷിതരാണെന്ന് വ്യക്തമാക്കിയായിരുന്നു നേരത്തെ സുപ്രിയയും മല്ലിക സുകുമാരനും എത്തിയത്. തികച്ചും ഒറ്റപ്പെട്ട നിലയിലാണ് തങ്ങൾ കഴിയുന്നതെന്ന് വ്യക്തമാക്കി ബ്ലസിയും എത്തിയിരുന്നു. ഒൻപത് ദിവസമായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.