video
play-sharp-fill
അനശ്ചിതത്വം നീങ്ങി..! ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ

അനശ്ചിതത്വം നീങ്ങി..! ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോർദ്ദാനിൽ കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ പോയ പൃഥ്വിരാജും ടീമും കോവിഡ് 19നെ തുടർന്ന് അവിടെ കുടുങ്ങിപ്പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ അനിശ്ചിതത്വത്തിലായ ആടുജീവിതത്തിന്റെ ഷൂട്ടിംഗും നിർത്തിവെച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ജോർദാനിൽ പുനഃരാരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഏതാണ്ട് 2 ആഴ്ചക്കാലമായി ചിത്രീകരണം നിർത്തി വെച്ചിരിക്കുകയായിരുന്നു. പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ അടങ്ങുന്ന സംഘമാണ് ജോർദാനിൽ ഉള്ളത്.

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുപജീവിതം. പൃഥ്വി തന്റെ 40 കിലോയോളം ശരീരഭാരമാണ് കുറച്ചത്.

നജീബായുള്ള പൃഥ്വിയുടെ മേക്ക്ഓവർ കാണാനുള്ള ആകാംക്ഷയിലാണ് മലയാള സിനിമാ പ്രേക്ഷകർ. കെ.ജി.എ ഫിലിംസിന്റെ ബാനറിൽ കെ.ജി അബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്.