play-sharp-fill
ആദ്യ രണ്ട് മണിക്കൂറിൽ 13.5 ശതമാനം ; വിജയം ഉറപ്പെന്ന് മൂന്നു മുന്നണികളും

ആദ്യ രണ്ട് മണിക്കൂറിൽ 13.5 ശതമാനം ; വിജയം ഉറപ്പെന്ന് മൂന്നു മുന്നണികളും

സ്വന്തം ലേഖകൻ

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോപോൾ പോളിംഗ് ശതമാനം 13.5 കഴിഞ്ഞു.ബൂത്തുകളിൽ പോളിംഗ് തുടരുകയാണ്.വിജയം ഉറപ്പാണെന്നണ് മൂന്നു മുന്നണികളും പറയുന്നത. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ. ഹരി എന്നിവരടക്കം 13 പേരാണ് മത്സരരംഗത്തുള്ളത്. ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 1,79,107 വോട്ടർമാർ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണ് പാലാ മണ്ഡലത്തിലുള്ളത്.

യു.ഡി.എഫ്. സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ മീനച്ചിൽ പഞ്ചായത്തിലെ കൂവത്തോട് ഗവ.എൽ.പി. സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. പാലായിൽ നൂറുശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് എൻ.ഡി.എ. സ്ഥാനാർഥി എൻ. ഹരിയും പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിൽ ഇത്തവണ ഒന്നാമനാകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പൻ. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിനുമേൽ പോളിങ്ങുണ്ടാകുമെന്നും അത്് അനുകൂലമാകുമെന്നും മാണി സി.കാപ്പൻ പറഞ്ഞു. പാലാ ഗവ. പോളിടെക്‌നിക്കിലെ ബൂത്തിൽ കുടുംബത്തോടൊപ്പമെത്തി മാണി സി.കാപ്പൻ ആദ്യം തന്നെ വോട്ടുരേഖപ്പെടുത്തി.