ആധാര്‍ സൂപ്പര്‍വൈസറാകാം; കേരളത്തില്‍ മിക്ക ജില്ലകളിലും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ….

Spread the love

കൊച്ചി: എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ആധാർ സേവാ കേന്ദ്രത്തില്‍ (എ‌എസ്‌കെ) ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച.

കരാർ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളില്‍ ഒഴിവുകളുണ്ട്. എറണാകുളത്തും, മലപ്പുറത്തും ഒഴിവുകളില്ല. ഇടുക്കി, കാസര്‍കോട്, കോട്ടയം, വയനാട് ജില്ലകളില്‍ രണ്ട് ഒഴിവുകള്‍ വീതവും, ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഓരോ ഒഴിവുകളുമുണ്ട്. തിരുവനന്തപുരത്ത് മൂന്ന് ഒഴിവുകളാണുള്ളത്.

18 വയസിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 12-ാം ക്ലാസ് വിദ്യാഭ്യാസം അല്ലെങ്കില്‍ പത്താം ക്ലാസും രണ്ട് വര്‍ഷത്തെ ഐടിഐയും, അതുമല്ലെങ്കില്‍ പത്താം ക്ലാസും മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാർ സേവനം നല്‍കുന്നതിനായി യുഐഡിഎഐ അധികാരപ്പെടുത്തിയ ടെസ്റ്റിംഗ് & സർട്ടിഫൈയിംഗ് ഏജൻസി നല്‍കിയ ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അടിസ്ഥാന കമ്ബ്യൂട്ടര്‍ പരിജ്ഞാനവും വേണം.

എങ്ങനെ അപേക്ഷിക്കാം?

csc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ കരിയര്‍ ഓപ്ഷനില്‍ പ്രവേശിക്കണം. അതില്‍ ഓരോ സംസ്ഥാനത്തേക്കും അപേക്ഷിക്കേണ്ട ലിങ്കുകളുണ്ട്. അപേക്ഷിക്കുന്നതിന് മുമ്ബ് വിജ്ഞാപനം വിശദമായി വായിക്കണം.