
വീട്ടുവളപ്പില്‍ ആട് കയറി;അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചയാൾ പോലീസ് കസ്റ്റഡിയിൽ .
കൊച്ചി : വീട്ടുവളപ്പില്‍ ആട് കയറിയതിന് തുടർന്ന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍. പാമ്പാക്കുട സ്വദേശി രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്‌തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ്. വിമുക്ത ഭടനായ രാധാകൃഷ്‌ണനെതിരെ പരാതി നല്‍കിയത് അയല്‍വാസി പ്രിയ മധുവാണ്.
പിറവം പാമ്പാക്കുട സ്വദേശിനി പ്രിയ, പതിനേഴുകാരനായ മകൻ മധുവിനെയാണ് അയല്‍ക്കാരനായ രാധാകൃഷ്ണഎന്നയാൾ മർദ്ദിച്ചത്. കേസില്‍ പൊലീസ് തുടര്‍ നടപടിയെടുക്കിനില്ലെന്നാരോപിച്ച് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പറമ്പിൽ കെട്ടിയിരുന്ന ആടിനെ വീട്ടിലേക്ക് കൊണ്ട് വരുന്ന വഴി രാധാകൃഷണന്റെ വീട്ടുവളപ്പില്‍ ഓടി കയറിയതിനെച്ചൊല്ലിയായിരുന്നു മര്‍ദനം.
കരിങ്കല്ലെടുത്ത് ആടിനെ ആക്രമിച്ച രാധാകൃഷണനെ തടയാൻ പതിനേഴുകാരൻ ശ്രമിച്ചു. ഇതോടെ രാധാകൃഷ്ണൻ പതിനേഴുകാരന്റെ കൈ കൈപിടിച്ചൊടിച്ചു. തടയാൻ ചെന്ന പ്രിയയുടെ മുടി കുത്തിപ്പിടിച്ച് മുഖത്തിടിച്ചതായും പരാതിയില്‍ പറയുന്നു. ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
