ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊന്ന കേസ്; ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
സ്വന്തം ലേഖകന്‍
കൊച്ചി: ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂണ്‍ 12നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ നൈറ്റ് പട്രോളിങ്ങിനിടെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മുങ്ങിയ ആന്റണിയെ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസ് പിടികൂടിയത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രൊസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന പരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കവെ ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണി എഎസ്ഐ ജോയിയെയും മണിയന്‍ പിള്ളയെയും കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് മരിക്കുകയായിരുന്നു.
അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചുകൊണ്ടാണ് കൊല്ലം കുണ്ടറ, കുമ്പളം സ്വദേശിയായ ആന്റണിയുടെ മോഷണം തുടങ്ങുന്നത്. ആടിനെ കട്ടതിന് പൊലീസ് പിടികൂടുകയും ചെയ്തു. പിന്നീടാണ് ആട് ആന്റണി എന്ന പേര് വരുന്നത്. ഇരുനൂറില്‍ പരം മോഷണക്കേസുകള്‍ ആന്റണിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. മോഷണത്തോടൊപ്പം വിവാഹത്തിലും വീരനായ ആന്റണി ഇതുവരെ 21 വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്.