
കൊച്ചി: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികളായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. എടവനക്കാട് സ്വദേശി സനലാ(34)ണ് മരിച്ചത്.
അയൽവാസികളായ അച്ഛനും മകനും ചേർന്നാണ് സനലിനെ മർദ്ദിച്ചത്. പ്രതികളായ വേണുവിനെയും മകൻ ജയരാജിനെയും ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് വേണുവും ജയരാജും ചേർന്ന് സനലിനെ മർദ്ദിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ചാണ് സനലിനെ മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിർത്തി തർക്കത്തെ തുടർന്നാണ് ഇരുവരും ചേർന്ന് സനലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.