play-sharp-fill
ദേവസ്വം ബോർഡ് പ്രസിഡന്റ്  സ്ഥാനത്ത് നിന്നും എ പത്മകുമാർ പുറത്തേക്ക്

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാർ പുറത്തേക്ക്

സ്വന്തം ലേഖകൻ

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാർ പുറത്തേക്ക്. ശബരിമല വിഷയത്തിൽ പത്മകുമാർ സ്വീകരിച്ച നിലപാടുകൾ സർക്കാരിനും ബോർഡിനും തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടർന്നാണ് എ പത്മകുമാർ പുറത്താകുന്നത്.

ഇതോടെ പത്മകുമാറിന് പകരക്കാരനായി നിലവിലെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അദ്ധ്യക്ഷൻ രാജഗോപാലൻ നായരെ നിയോഗിക്കാൻ നീക്കമാരംഭിച്ചിട്ടുണ്ട്. ഒപ്പം നിലവിലെ ദേവസ്വം കമ്മീഷണർ എൻ വാസു വിരമിക്കുന്ന മുറയ്ക്ക് ദേവസ്വം റിക്രുട്ട്മെന്റ് ബോർഡ് അദ്ധ്യക്ഷനുമാകും. അതേസമയം ബോർഡിന്റെ നിലപാട് മാറ്റത്തിൽ രാജഗോപാലൻ നായർ, എൻ വാസു എന്നിവർക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തിൽ വിവിധ ഘട്ടങ്ങളിലായി സ്വീകരിച്ച നിലപാടുകളും പുനഃപരിശോധനാ ഹർജിയിലെ ദേവസ്വം നീക്കത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നതുമാണ് എ പത്മകുമാറിന് വിനയായത്.

ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാട് മാറ്റിയതല്ലെന്ന് പ്രസിഡന്റ് എ പത്മകുമാർ ഇന്നലെ പ്രതികരിച്ചിരുന്നു. സെപ്റ്റംബർ 28ലെ സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് ചെയ്തത്. സർക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ടിട്ടല്ല ബോർഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇന്നലെ യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ ബോർഡിന്റെ നിലപാട് മാറ്റം ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയാതെയെന്ന് സൂചന. സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിൽ എ പത്മകുമാർ ദേവസ്വം കമ്മീഷ്ണറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.