video
play-sharp-fill

അച്ഛന്റേയും അമ്മയുടേയും ജനന തീയതി എനിക്കുപോലും അറിയില്ല,പിന്നാണോ ഈ നാട്ടിലെ സാധാരണക്കാർ? ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുന്ന നിയമമാണ് പൗരത്വ ഭേദഗതി : എ.കെ ആന്റണി

അച്ഛന്റേയും അമ്മയുടേയും ജനന തീയതി എനിക്കുപോലും അറിയില്ല,പിന്നാണോ ഈ നാട്ടിലെ സാധാരണക്കാർ? ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുന്ന നിയമമാണ് പൗരത്വ ഭേദഗതി : എ.കെ ആന്റണി

Spread the love

 

സ്വന്തം ലേഖിക

ന്യൂഡൽഹി: കോൺഗ്രസ് ഒരുകാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ലെന്ന് പ്രവർത്തക സമിതി അംഗം എകെ ആന്റണി. കോൺഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എൻപിആറിൽ മതത്തെക്കുറിച്ച് പരാമർശമില്ലെന്ന് ആന്റണി പറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ്, ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള പൗരത്വ ഭേദഗതി. മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുകയാണ് അതിൽ ചെയ്തിട്ടുള്ളതെന്ന ആന്റണി കുറ്റപ്പെടുത്തി. കോൺഗ്രസ് ഒരുകാലത്തും ഇതിനെ അനുകൂലിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് ഭരണകാലത്ത് നടപ്പാക്കിയ എൻപിആറിൽ മതത്തെക്കുറിച്ച് ചോദ്യമില്ല. ഇതു മറച്ചുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആന്റണി പറഞ്ഞു.

അച്ഛൻ എവിടെ ജനിച്ചു, അമ്മ എവിടെ ജനിച്ചു, എന്നു ജനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് എൻപിആറിൽ ഉള്ളത്. ഇതിനുള്ള രേഖകൾ ജനങ്ങൾ എങ്ങനെ ഹാജരാക്കും. അച്ഛന്റെയും അമ്മയുടെയുമൊന്നും ജനന തീയതി തനിക്കു പോലും അറിയില്ല. പിന്നെ ഈ നാട്ടിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോയെന്ന് ആന്റണി ചോദിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുമായി കോൺഗ്രസ് ശക്തമായി മുന്നോട്ടുപോവും. കോൺഗ്രസ് ഒരുകാലത്തും ഇതിനെ അംഗീകരിക്കില്ല. ഇതു നടപ്പാക്കാൻ അനുവദിക്കുകയുമില്ലെന്ന ആന്റണി പറഞ്ഞു.

കേരളത്തിൽ നിയമത്തിനെതിരായ സമരത്തിൽ ഭിന്നതയുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാനത്തെ സമരങ്ങളെക്കുറിച്ച് തീരുമാനിക്കുന്നത് അതത് സംസ്ഥാന ഘടകങ്ങളാണെന്ന് ആന്റണി പറഞ്ഞു.

Tags :